കല്ലറയിൽ വീടിെൻറ ജനൽ പൊളിച്ച് മോഷണം; നാലുപവനും പണവും കവർന്നു

കല്ലറ: കല്ലറയിൽ വീടി​െൻറ ജനൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് നാലുപവ​െൻറ താലിമാലയും പണവും കവർന്നു. കല്ലറ വാഴത്തോപ്പുപച്ച തടത്തരികത്ത് വീട്ടിൽ വിജയ​െൻറ വീട്ടിൽനിന്നാണ് ആഭരണവും പണവും മോഷണംപോയത്. ബുധനാഴ്ച രാത്രി 12.45ഓടെയാണ് സംഭവം. വീടി​െൻറ അടുക്കളയിലെ ജനൽപാളി പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവ​െൻറ മാലയും താലിയും പണവും കവർന്നു. വിജയ​െൻറ ഭാര്യയുടെ കാതിൽ കിടന്ന കമ്മൽ ഊരിയെടുക്കാൻ ശ്രമിക്കവെ ഇവർ ഉണർന്ന് നിലവിളിച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. പാങ്ങോട് പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.