തിരുവനന്തപുരം: ലോക്മഞ്ചിെൻറ ഏകദിന സമ്മേളനം തലസ്ഥാനത്ത് നടക്കും. ശനിയാഴ്ച വി.ജെ.ടി ഹാളിൽ നടക്കുന്ന സമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് കോഒാഡിനേറ്റർ ഫാ. ബെന്നി ചിറമേൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സന്നദ്ധപ്രവർത്തകരിൽനിന്ന് തെെരഞ്ഞെടുക്കപ്പെട്ട 300 പേരും ലോക്മഞ്ച് പ്രസ്ഥാനവുമായി സഹകരിക്കുന്ന ഇതരസംഘടനനേതാക്കളും പെങ്കടുക്കും. ഭക്ഷ്യഭദ്രതാനിയമം മെച്ചെപ്പട്ട നിലയിൽ നടപ്പാക്കുന്നതിൽ സർക്കാർ-സർക്കാറിതര സംഘടനകൾക്കുള്ള പങ്ക് സമ്മേളനം ചർച്ചചെയ്യും. ഇതുമായി ബന്ധപ്പെട്ട് ലക്ഷംപേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കും. ഫാ. ലെനിൻ, ഡോ. മേരി ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.