അയിത്താചരണം അവസാനിപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കും -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഗോവിന്ദപുരം അംബേദ്കർ കോളനി നിവാസികൾക്കെതിരെയുള്ള അയിത്താചരണം അവസാനിപ്പിക്കാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കേരള കാമരാജ് കോൺഗ്രസ് സംഘടിപ്പിച്ച സമപന്തിഭോജനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുനൂറ്റാണ്ടിന് മുമ്പേ വൈകുണ്ഠസ്വാമിയും ഗാന്ധിയും അംബേദ്കറുമൊക്കെ അയിത്തത്തിനെതിരെ പോരാടി വിജയം വരിച്ചതാണ്. എന്നാൽ, ഗോവിന്ദപുരം കോളനിയിൽ നിന്നുടലെടുക്കുന്ന സംഭവങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാകുന്നതാണ്. ഇതു നമുക്ക് നാണക്കേടാണ്. ജാതി വിവേചനങ്ങളും അയിത്തവും ഭരണഘടന നിരോധിച്ചിട്ടുള്ളതാണ്. അംബേദ്കറുടെ പേരിലെ കോളനിയിൽ ഇനിയും അതുമായി വന്ന് ആരെയും കബളിപ്പിച്ച് നിർത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരള കാമരാജ് കോൺഗ്രസ് പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഐ.ബി. സതീഷ് എം.എൽ.എ, എസ്. കുട്ടപ്പൻ ചെട്ടിയാർ, പി. രാമഭദ്രൻ, അഡ്വ. പയ്യന്നൂർ ഷാജി, കെ. ദാസ്, വി.വി. കരുണാകരൻ, പി.പി. നാരായണൻ, ജഗതി രാജൻ, ശ്യാംലൈജു, ജിമ്മിരാജ്, സനൽകുമാർ, ജോസ് മഠത്തിക്കോണം, ശിവരാജൻ, കണ്ണപ്പൻ, ശിവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.