സർക്കാർ അധ്യാപകരെ വഞ്ചിച്ചു ^കെ.പി.എസ്​.ടി.എ

സർക്കാർ അധ്യാപകരെ വഞ്ചിച്ചു -കെ.പി.എസ്.ടി.എ തിരുവനന്തപുരം: വർഷങ്ങളോളം സർവിസുള്ള അധ്യാപകരെ പെരുവഴിയിലാക്കുന്നതും പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നതുമായ സമീപനമാണ് സ്റ്റാഫ് ഫിക്സേഷൻമാർഗ നിർദേശത്തിലൂടെ സംജാതമായിരിക്കുന്നതെന്ന് കെ.പി.എസ്.ടി.എ. വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ നൽകിയ ഉറപ്പിനു കടകവിരുദ്ധമാണിത്. തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് പുനർനിയമനം ലഭിച്ചാലേ ശമ്പളമുള്ളൂ എന്ന വ്യവസ്ഥയിലൂടെ വളരെ സീനിയറായ അധ്യാപകർ പോലും ജോലിയില്ലാത്തവരാകും. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ജൂലൈ ഒന്നിന് ഉപജില്ല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.എസ്. സലീം റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.