തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി ജില്ലയിലെങ്ങും വിവിധപരിപാടികൾ. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഒേട്ടറെപേർ ദിനാചരണത്തിൽ പങ്കാളികളായി. സംസ്ഥാന സര്‍ക്കാറും ദേശീയ ആരോഗ്യദൗത്യവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികൾക്കും പുറമെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, എന്‍.എച്ച്.എം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാർ, ഭാരതീയ ചികിത്സവകുപ്പ് ഡയറക്ടര്‍ അനിതാ ജേക്കബ് തുടങ്ങിയവർ പെങ്കടുത്തു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച യോഗപരിശീലനം മെഡിക്കല്‍ കോളജിലെ ഹോളിസ്റ്റിക് വിഭാഗം പരിശീലകന് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അണ്ടര്‍ സെക്രട്ടറി എം.എസ്. ചിത്ര യോഗപരിശീലനം നല്കി. കേരള പൊലീസും വിവിധ യോഗപരിപാടികൾ സംഘടിപ്പിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് നടന്ന ചടങ്ങിൽ പൊലീസ് മേധാവി ടി.പി. സെൻകുമാറിനുപുറമെ എ.ഡി.ജി.പിമാരായ ബി. സന്ധ്യ, നിതിൻ അഗർവാൾ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആംഡ് പൊലീസ് ബറ്റാലിയൻ സേനാംഗങ്ങളുൾപ്പെടെയുള്ളവരും പങ്കെടുത്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്രിൻസിപ്പൽ എസ്. അജയകുമാറിെൻറ നേതൃത്വത്തിൽ 4000ത്തിലേറെ വിദ്യാർഥികളും 150 ഓളം അധ്യാപകരും പങ്കെടുത്തു. രണ്ടു സെഷനിലെ ചടങ്ങുകൾ ഡോ. അജിത്കുമാർ, എസ്. അജിത്കുമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ കാമ്പസിൽ നടന്ന യോഗദിനാചരണത്തിന് ഡോ. രമേശ് ഉണ്ണികൃഷ്ണൻ, യോഗ പരിശീലകൻ ജിനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.