കൊല്ലം: നിരവധി ചൂടേറിയ യോഗങ്ങൾ കണ്ട ജില്ല പഞ്ചായത്ത് സമ്മേളന ഹാൾ ബുധനാഴ്ച യോഗക്ക് വഴിമാറി. അന്താരാഷ്ട്ര യോഗ ദിനാചരണ ഉദ്ഘാടന ചടങ്ങാണ് കാഴ്ചക്കാരിൽ കൗതുകമുണർത്തിയത്. സംഗീതത്തിെൻറ താളത്തിനൊത്ത് യോഗാഭ്യാസം അവതരിപ്പിച്ചപ്പോൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മയടക്കമുള്ള വിശിഷ്ടാതിഥികളും പങ്കുചേർന്നു. ജില്ല പഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായാണ് യോഗ ദിനാചരണം സംഘടിപ്പിച്ചത്. ശാരീരികവും മാനസികവുമായ സമ്മർദങ്ങളെ ഒഴിവാക്കുന്നതിന് യോഗ നിത്യജീവിതത്തിെൻറ ഭാഗമാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ. ജഗദമ്മ പറഞ്ഞു. വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷമാരായ ജൂലിയറ്റ് നെൽസൺ, ആശ ശശിശധരൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ല ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഷാജി ജോസ് എന്നിവർ സംസാരിച്ചു. 'ജീവിതശൈലീ രോഗങ്ങളിൽ യോഗയുടെ പ്രസക്തി' വിഷയത്തിൽ നടത്തിയ സെമിനാറിൽ ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എസ്. ശശികല വിഷയം അവതരിപ്പിച്ചു. ഹോമിയോ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രിയദർശനി സന്ദേശം നൽകി. ഡോ. സി.പി. ശ്യാംകുമാർ, ഡോ. സോണിയ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.