പത്രപ്രവർത്തനം അതിശയകരം, എഴുതിപ്പിടിപ്പിക്കുന്നത് പച്ചക്കള്ളം -മന്ത്രി സുധാകരൻ തിരുവനന്തപുരം: അതിശയകരമായ രീതിയിലുള്ള പത്രപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും പച്ചക്കള്ളം എഴുതിപ്പിടിപ്പിക്കുകയാണെന്നും മന്ത്രി ജി. സുധാകരൻ. പത്രങ്ങളുടെ പാരമ്പര്യം മറന്നുള്ള കൂട്ടുകെട്ടുകളുണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി. ശ്രീകുമാർ എഴുതിയ 'പക്ഷിയാകുന്ന നിമിഷം' എന്ന പുസ്തകത്തിെൻറ പ്രകാശനം പ്രസ്ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാതെയാണ് വാർത്തകൾ സൃഷ്ടിക്കുന്നത്. ഇതോടെ ശരിയായ ആശയങ്ങൾ മൂലക്കൊതുങ്ങും. നാലുവരി എഴുതി നാട് നന്നാക്കണം. പേന ൈകയിലുണ്ടെന്ന് കരുതി ആരെക്കുറിച്ചും എന്തുമെഴുതാമെന്നാണോ -സുധാകരൻ ചോദിച്ചു. 2000 കോടിയുടെ സിനിമ വരുന്നു എന്നൊക്കെയാണ് ഇപ്പോൾ വാർത്തകൾ. സമ്പന്നന്മാരെ പുകഴ്ത്തുന്നതും മാധ്യമങ്ങളുടെ ശീലമായിട്ടുണ്ട്. ഇത്രയും കാശ് എവിടെ നിന്ന് വരുന്നുവെന്നതൊന്നും ആരും പറയുന്നില്ല. സാധാരണ ശമ്പളക്കാരന് ഒരു ലക്ഷം രൂപവേണമെങ്കിൽ മൂന്നും നാലും മാസത്തെ ശമ്പളം ചേർത്തുവെക്കണം. ഏത് കാര്യത്തിലും ചർച്ച ചെയ്താലേ പരിഹാരമുണ്ടാകൂ. പുതുവൈപ്പ് സമരത്തിൽ കുട്ടികളെ കവചമായി നിർത്തുകയായിരുന്നു. ലാത്തിക്കിടയിൽ ആരെങ്കിലും കുഞ്ഞുങ്ങളെ നിർത്തുമോയെന്നും മന്ത്രി ചോദിച്ചു. യു.എം. നഹാസ് അധ്യക്ഷത വഹിച്ചു. ബി. മുരളി പുസ്തകം ഏറ്റുവാങ്ങി. പി.പി. നൈനാൻ, അജയപുരം ജ്യോതിഷ്കുമാർ, സലിൻ മാങ്കുഴി, പി.കെ. സാജൻകുമാർ, കെ.എൻ. സുമംഗലാദേവി, വി.എം. ഉണ്ണി, അജിത് പ്ലാക്കാട് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.