അഴിമതിയാരോപണം: അഞ്ചൽ സഹകരണ ബാങ്ക് ഭരണസമിതിയിൽ സി.പി.ഐ-^സി.പി.എം പോര്

അഴിമതിയാരോപണം: അഞ്ചൽ സഹകരണ ബാങ്ക് ഭരണസമിതിയിൽ സി.പി.ഐ--സി.പി.എം പോര് അഞ്ചൽ: സഹകരണ ബാങ്കിനു വേണ്ടി നിർമിച്ച മന്ദിരത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണകക്ഷിയിൽെപട്ട സി.പി.ഐയും സി.പി.എമ്മും തമ്മിൽ പോര്. ഏതാനും ദിവസം മുമ്പ് നടന്ന മന്ദിരോദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തിലും തങ്ങളെ സഹകരിപ്പിക്കുകയോ കൂടിയാലോചിക്കാതെയോ ചെയ്യാതെ പ്രസിഡൻറ് എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി നടത്തുെന്നന്നാരോപിച്ച് സി.പി.ഐ പ്രതിനിധികൾ അതൃപ്തിയറിയിച്ചിരുന്നു. കെട്ടിട നിർമാണ കരാർ പ്രസിഡൻറി​െൻറ ബിനാമിക്ക് നൽകിയെന്നുള്ളതാണ് ആരോപണം. കൗണ്ടർ പണിയുന്നതിനും മറ്റുമുള്ള പ്ലൈവുഡ് പ്രസിഡൻറി​െൻറ സ്വന്തം സ്ഥാപനത്തിൽനിന്ന് കൂടിയ വിലക്ക് വാങ്ങിയതാണെന്നാണ് മറ്റൊരാരോപണം. കെട്ടിടത്തി​െൻറ നിർമാണം പൂർത്തിയാകാതെ വകുപ്പ് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിയതിലും അഴിമതി നടന്നത്രേ. കഴിഞ്ഞ ദിവസം കൂടിയ ഭരണസമിതി യോഗത്തിൽ സി.പി.ഐ അംഗങ്ങൾ ഈ വിഷയം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ചർച്ച ചെയ്യാൻ പ്രസിഡൻറ് അനുവദിച്ചില്ല. കെട്ടിടത്തി​െൻറ റൂഫിങ് ജോലികൾക്കുള്ള കരാർ നൽകിയത് നിയമ പ്രകാരമായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്താൻ കഴിയാത്തതിനാൽ സി.പി.ഐ അംഗങ്ങൾ യോഗത്തിൽ പ്രതിഷേധക്കുറിപ്പ് രേഖപ്പെടുത്തിയ ശേഷം ഇറങ്ങിപ്പോയി. ഇരു പാർട്ടികളുടെയും നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.