വിഴിഞ്ഞം കരാറിനെതിരെ ആപ്​ പ്രക്ഷോഭത്തിന്​

തിരുവനന്തപുരം: സർക്കാറിന് നഷ്ടംവരുത്തുന്നതാണ് വിഴിഞ്ഞം തുറമുഖകരാറെന്ന് സി.എ.ജി റിപ്പോർട്ട് നൽകിയിട്ടും പദ്ധതിയുമായി മുന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും ആം ആദ്മി പാർട്ടി സംസ്ഥാന ചെയർമാൻ സി.ആർ. നീലകണ്ഠൻ. സി.എ.ജി റിപ്പോർട്ടിൽ നടപടിയെടുക്കുന്നതിനു പകരം ജുഡീഷ്യൽ കമീഷനെ അന്വേഷിക്കാൻ നിയോഗിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കുക, പ്രദേശവാസികൾക്ക് തൊഴിൽ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭപരിപാടികൾ. മറ്റ് ഭാരവാഹികളായ സജു ഗോപിദാസ്, സൂസൺ ജോർജ്, മെൽവിൻ വിനോദ്, ഷൗക്കത്തലി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.