ചവറ: കെ.എം.എം.എൽ കമ്പനിയുടെ കരിമണൽ ഖനനം കെംഡലിനെ ചുമതലപ്പെടുത്തുന്ന നടപടി അനൗചിത്യമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. കെ.എം.എം.എൽ പോലുള്ള പൊതുമേഖല സ്ഥാപനം ഖനനപ്രവർത്തനത്തിനാവശ്യമായ സന്നാഹങ്ങളില്ലാത്ത മറ്റൊരു പൊതുമേഖല സ്ഥാപനത്തെ ചുമതലയേൽപ്പിക്കുന്നതിലൂടെ തൊഴിൽമേഖലക്ക് ഒരു പ്രയോജനവുമില്ല. 22 മാസക്കാലമായി മേഖലയിൽ തുടരുന്ന തൊഴിൽ സ്തംഭനത്തിനെതിരെ സമരരംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊന്മന സെക്കൻഡ് മൈനിങ് തൊഴിലാളി ക്ഷേമ പ്രവർത്തനസംഘം യു.ടി.യു.സി നടത്തിയ പഠനോപകരണവിതരണം േപ്രമചന്ദ്രൻ നിർവഹിച്ചു. സി.പി. സുധീഷ് കുമാർ അധ്യക്ഷതവഹിച്ചു. ജസ്റ്റിൻ ജോൺ, സേവ്യർ, പാലോട്ട് രമേശ്, മനോജ് പോരൂക്കര, ചവറ പത്മകുമാർ, ഷിലു, സേനാധിരാജൻ, വിഷ്ണു, പ്രവീൺ, വിപിൻ, ആൻറണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.