കല്ലേറ്റിനു സമീപം കെ.എസ്​.ആർ.ടി.സി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

പാലോട്: പേരയം കുടവനാട് . പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ല ആശുപത്രി, പാലോട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഡിപ്പോയിൽനിന്ന് വൈകീട്ട് 4.30ന് ആനകുളം ചെല്ലഞ്ചിയിലേക്ക് തിരിച്ച പാലോട് ഡിപ്പോയിലെ ആർ.ടി 782 - നമ്പർ ഓർഡിനറി ബസാണ് ബ്രേക്ക് പോയതിനെ തുടർന്ന് അപകടത്തിൽപെട്ടത്. കല്ലേറ്റിൽ വളവിൽ വൈകീട്ട് 6.10 നാണ് അപകടം. 47 യാത്രക്കാർ ബസിലുണ്ടായിരുന്നു. വളവിനു സമീപംെവച്ചാണ് ബ്രേക്ക് പൂർണമായും നഷ്ടപ്പെട്ടത്. ഡ്രൈവർ മനസ്സാന്നിധ്യം കൈവിടാഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. വളവിൽ ഒരു ഭാഗം പൂർണമായും ചരിഞ്ഞാണ് ബസ് നിന്നത്. ആനകുളം സ്വദേശികളായ ആതിര (20), റിച്ചു തിലക് (22), പേരയം സ്വദേശികളായ ഷീല (50), അംബിക (43), സന്ധ്യ (38), മീൻമുട്ടി സ്വദേശി സരസമ്മ (71), ചൂടൽ സ്വദേശി പുഷ്പകുമാരി (53), ചെല്ലഞ്ചി സ്വദേശി രേവതി (17), പാലോട് സ്വദേശി വത്സലകുമാരി (48) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പാലുവള്ളി ചോനംവിള സ്വദേശി ലളിത (62), മീൻമുട്ടി സ്വദേശികളായ സുശീല (60), സുധർമണി (48), ബസ് ഡ്രൈവർ വെമ്പ് സ്വദേശി സുരേഷ് കുമാർ (48), കണ്ടക്ടർ ഇളവട്ടം സ്വദേശി വിനീഷ് ബാബു (35) എന്നിവർ നെടുമങ്ങാട് ജില്ല ആശുപത്രിയിലും മൂന്നു പേർ തിരുവനന്തപുരം ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. ചെറിയ പരിക്കുകളോടെ പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവരെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചു. പതിവായി ഒാടിയിരുന്ന ഷെഡ്യൂൾ ബസ് തകരാറായതിനെ തുടർന്ന് ഉച്ചയോടെ അധികൃതർ മാറ്റി നൽകിയ ബസാണ് അപകടത്തിൽെപട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, നന്ദിയോട് പഞ്ചായത്ത് പ്രസിഡൻറ് വി.വി. അജിത്ത് എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. അപകടത്തിൽപെട്ടവർക്ക് അതിവേഗ ചികിത്സ ഒരുക്കിയതായി വി.കെ. മധുവും വി.വി. അജിത്തും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.