ബിവറേജസ് കോർപറേഷ​ൻ ലാഭവിഹിതമായ 8.20 കോടി രൂപ സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപറേഷ​െൻറ 2014 -15 വര്‍ഷത്തെ ലാഭവിഹിതമായ 8.20 കോടി രൂപയുടെ ചെക്ക് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കൈമാറി. കെ.എസ്.ബി.സിയുടെ ആകെ വിറ്റുവരവ് 10,013 കോടി രൂപയായിരുന്നു. ഇതില്‍ ഡ്യൂട്ടിയിനത്തിലും നികുതിയിനത്തിലുമായി 8,277 കോടി രൂപ കെ. എസ്.ബി.സി സംസ്ഥാന ഖജനാവിലേക്ക് നല്‍കിയിട്ടുണ്ട്. വരുമാനനികുതിക്ക് മുമ്പുള്ള ലാഭം 230 കോടി രൂപയായിരുന്നു. കൊടുത്തുതീര്‍ത്ത ഓഹരി മൂലധനമായ 1.02 കോടി രൂപയുടെ 800 ശതമാനം തുക ലാഭവിഹിതമായി നല്‍കാന്‍ കെ.എസ്.ബി.സിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിച്ചതി​െൻറ അടിസ്ഥാനത്തിലാണ് ചെക്ക് കൈമാറിയത്. യോഗ പ്രോത്സാഹിപ്പിക്കണം --മുഖ്യമന്ത്രി തിരുവനന്തപുരം: മികച്ച വ്യായാമമുറ എന്നതിനപ്പുറം ആരോഗ്യമുള്ള മനസ്സും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിനാല്‍ യോഗ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ ദിനാചരണത്തി​െൻറ ഭാഗമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാലാണ് സ്‌കൂള്‍തലം മുതല്‍ യോഗ പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ യോഗ പരിശീലിച്ചാല്‍ ഭാവിയില്‍ അവര്‍ക്കത് നന്നായി ഉപയോഗപ്പെടും. ഒപ്പം മാനവികത പുലര്‍ത്താന്‍ കഴിയുന്ന മനസ്സ് സൃഷ്ടിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രമുഖ യോഗാചാര്യന്‍ ശ്രീ.എം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡൻറ് അഡ്വ. ബി. ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍, മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ആനാവൂര്‍ നാഗപ്പന്‍, പി. രാജേന്ദ്രകുമാര്‍, ഡോ. ഇ. രാജീവ് എന്നിവര്‍ പെങ്കടുത്തു. യോഗ പ്രദര്‍ശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.