കാട്ടാക്കട: ഇടവപ്പാതി ചതിച്ചു. നെയ്യാർഡാമിൽ ജലനിരപ്പ് വീണ്ടും താഴേക്ക്. വേനൽ കഠിനമായതും തലസ്ഥാനവാസികളുടെ ദാഹമകറ്റാൻ അരുവിക്കരയിലേക്ക് വെള്ളം കൊണ്ടുപോയതും കാരണം ക്രമാതീതമായി ജലനിരപ്പ് താഴ്ന്നു. നെയ്യാർ അണക്കെട്ടിൽ ഇടവപ്പാതിയിൽ ഉയർന്നത് നാലുമീറ്റർ ജലം. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി ജലനിരപ്പ് അരമീറ്ററോളം വീണ്ടും താഴ്ന്നു. 84.750 മീറ്റർ സംഭരണശേഷിയുള്ള നെയ്യാർ അണക്കെട്ടിൽ ഒരുവ്യാഴ വട്ടക്കാലത്തിനുശേഷം വേനലിൽ 72 മീറ്ററിലെത്തി. ജലനിരപ്പ് താഴ്ന്നതോടെ നെയ്യാർഡാമിലെ ബോട്ടിങ് ഉൾപ്പെടെയുള്ളവ നിർത്തിെവച്ചു. ഇതിനിടെ കാലവർഷം ആരംഭിച്ചു. നെയ്യാർഡാമിലും വൃഷ്ടിപ്രദേശത്തും കനത്തമഴയാണെന്നും അണക്കെട്ടിലേക്ക് ജലം ഒഴുകുകയാണെന്നും അധികൃതർ പറഞ്ഞു. ജൂൺ ആദ്യ രണ്ടുദിവസത്തെ തിമിർത്ത് പെയ്ത മഴയിൽ രണ്ട് മീറ്ററോളം വെള്ളം ഉയർന്നു. മഴനിലച്ചപ്പോേഴക്ക് 76.2 മീറ്ററിലെത്തി. ഇതോടെ ബോട്ടിങ് പുനഃരാരംഭിച്ചു. എന്നാൽ ഇടവപ്പാതി ചതിച്ചതോടെ കൂടിയ ജലനിരപ്പ് വീണ്ടും ക്രമേണ കുറഞ്ഞുതുടങ്ങി. മുൻകാലങ്ങളിലെ കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോൾ നെയ്യാർഡാം നിറഞ്ഞ കാഴ്ചയായിരുന്നു. എന്നാൽ ഇക്കുറി ഈ കാഴ്ചയും കണക്കുകൂട്ടലുമൊക്കെ തെറ്റിച്ചു. കാലവർഷം കനിയാതിരുന്നാൽ നെയ്യാർഡാമിൽ ഉൾപ്പെടെയുള്ള ജലസംഭരണികളുടെ സ്ഥിതി ദയനീയമാകും. കാലവർഷം തുടങ്ങിയതോടെ തലസ്ഥാനവാസികളുടെ ദാഹമകറ്റാൻ വേണ്ടി നെയ്യാർജല സംഭരണിയിലെ കാപ്പുകാട് സ്ഥാപിച്ച ജലവിതരണ പമ്പുസെറ്റുകളും ട്രാൻസ്ഫോർമറുകളുമൊക്കെ നീക്കിയിരുന്നു. ഈ സ്ഥിതി മൂന്നാഴ്ച തുടരുകയാണെങ്കിൽ തലസ്ഥാനവാസികൾക്ക് കുടിവെള്ളമെത്തിക്കാൻ വീണ്ടും നെയ്യാർഡാമിനെ ആശ്രയിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.