കാട്ടാക്കട: കരാർ ഉറപ്പിച്ചതിലും നേരത്തേ കാട്ടാക്കട തൊഴിലാളികൾ. തൊഴിലാളിക്കൂട്ടത്തിന് അർഹിക്കുന്ന യാത്രയയപ്പ് നൽകി വൈദ്യുതി ബോർഡും. പോത്തൻകോട്--കാട്ടാക്കട 220 കെ.വി ലൈൻ നിർദിഷ്ട സമയത്തിനും രണ്ടു മാസം മുമ്പ് പൂർത്തിയാക്കാൻ പണിയെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് വൈദ്യുതി ബോർഡും കരാർ ഏറ്റെടുത്ത ന്യൂ മോഡേൺ ടെക്‌നോമെക് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. 220 കെ.വിയും അതിന് മുകളിലുമുള്ള വൈദ്യുതി ലൈനുകൾ പണിയുന്നതിൽ വിദഗ്ധരായ തൊഴിലാളികൾ പശ്ചിമബംഗാളിലെ മാൽഡ സ്വദേശികളാണ്. കേരളത്തിൽ ആദ്യമായാണ് ഇവർ പണിയെടുക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും നിരവധി െവെദ്യുതി ലൈനുകൾ ഇവർ പണിതിട്ടുണ്ട്. എന്നാൽ, ഇത്രയേറെ ഹൃദ്യമായ സഹകരണവും അംഗീകാരവും മറ്റൊരിടത്തും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. വൈദ്യുതി ബോർഡിെൻറ സഹകരണമാണ് ലൈൻ നിർമാണ പ്രവർത്തനങ്ങൾ നേരേത്ത പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പ്രോജക്ട് മാനേജർ സുരേഷ് ബാബു പറഞ്ഞു. വൈദ്യുതി ബോർഡുമായുള്ള കരാർ അനുസരിച്ചുവരുന്ന ആഗസ്റ്റ് 31നാണ് പണി പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ, ഇടവപ്പാതി മഴ തുടങ്ങുന്നതിന് മുമ്പേ പ്രധാന പണി സംഘം പൂർത്തിയാക്കിയിരുന്നു. ഇനി ഈ തൊഴിലാളികൾ പവർ ഗ്രിഡ് കോർപറേഷെൻറ ഇടമൻ- പള്ളിക്കര 400 കെ.വി ലൈനിെൻറ ജോലിക്കായാണ് പോകുന്നത്. അണ്ടൂർക്കോണം 220 കെ.വി സബ്സ്‌റ്റേഷനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വൈദ്യുതി ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഗീതാകുമാരി ഉപഹാരം നൽകി. 28ന് ലൈൻ ടെസ്‌റ്റ് ചാർജ് നടത്തും. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്ന ആഗസ്റ്റിൽ തന്നെ സബ്സ്‌റ്റേഷൻ കമീഷൻ ചെയ്യാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പവർ ഗ്രിഡ് കോർപറേഷെൻറ ഇടമൻ- പള്ളിക്കര 400 കെ.വി ലൈനിെൻറ ജോലിക്കായാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ തീയതി പ്രകാരം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.