വെളിയം: സ്കൂൾ വിദ്യാർഥികളെ ഓട്ടോ-ടാക്സി വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അപകട ഭീഷണി ഉയർത്തുന്നു. വെളിയം, പൂയപ്പള്ളി, ഓടനാവട്ടം, ഓയൂർ, നെടുമൺകാവ്, കരീപ്ര എന്നി മേഖലകളിലെ അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളെയാണ് ഓട്ടോയിലും മറ്റും കയറ്റി അപകടകരമായ രീതിയിൽ കൊണ്ടുപോകുന്നത്. ഇത്തരത്തിൽ വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. പ്രായമായ പരിചയസമ്പന്നരായ ൈഡ്രവർമാരാണ് വിദ്യാർഥികളെ സ്കൂൾ വാഹനങ്ങളിൽ കൊണ്ടുപോകേണ്ടത്. നിയമം കാറ്റിൽ പറത്തി കുട്ടികളെ ജീപ്പിലും മറ്റും കൊണ്ടുപോകുന്നതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. രക്ഷാകർത്താക്കൾ സ്കൂളുകളിൽ പരാതിപ്പെട്ടാൽ ഉടൻ ബസുകളിലേക്കോ വാനുകളിലേക്കോ കുട്ടികളെ കൊണ്ടുപോകുമെന്നും താൽകാലികമായിട്ടാണ് ഓട്ടോകൾ ഒാടുന്നതെന്നുമാണ് അധികൃതർ പറയുന്നതത്രെ. സ്കൂൾ തുറന്ന് ഒരു മാസമാകാറായിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്ത്നിന്ന് ഒരു നടപടിയും ഉണ്ടായിട്ടിെല്ലന്ന് രക്ഷാകർത്താക്കൾ പരാതിപ്പെടുന്നു. ടാക്സിവാഹനങ്ങളിൽ കുട്ടികളെ അമിതവേഗത്തിലാണ് കൊണ്ടുപോകുന്നത്. ഓട്ടോയിൽ അഞ്ച് പേർക്ക് ഇരിക്കാമെന്നുള്ളിടത്ത് പത്തും പതിനഞ്ചും വിദ്യാർഥികളെയാണ് കുത്തിനിറച്ച് കൊണ്ടുപോകുന്നത്. ഓടനാവട്ടം ജങ്ഷനിലൂടെ ഇത്തരത്തിൽ സ്കൂൾ വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോയ ഓട്ടോ നാട്ടുകാർ തടഞ്ഞിരുന്നു. ദുരവസ്ഥകളിൽ നിന്ന് മോചനമില്ലാതെ സർക്കാർ ആശുപത്രികൾ വെളിയം: നാട് പനിച്ചു വിറയ്ക്കുമ്പോഴും സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതി ദുരിതമയം. ജീവനക്കാരുടെ കുറവും ഉത്തരവാദിത്തമില്ലായ്മയും മൂലം െമച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നില്ല. പനിക്കാലമായിട്ടും മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം ഉച്ചയോടെ നിലയ്ക്കുകയാണ്. താലൂക്കിലുള്ള രണ്ട് കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലൊന്നാണ് കുളക്കട സി.എച്ച്.സി. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും നാഥനില്ലാത്ത അവസ്ഥയിലാണ് ഈ ആരോഗ്യകേന്ദ്രം. ബ്ലോക്ക് പഞ്ചായത്തും എം.പിയും എം.എൽ.എയുമെല്ലാം ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു. എന്നാൽ കിടത്തിച്ചികിത്സ ഒരു വർഷം പോലും നീണ്ടില്ല. ഇതിനായി നിർമിച്ച കെട്ടിടവും കിടക്കകളുമെല്ലാം അനാഥമായി കിടക്കുന്നു. താമസിച്ചു ജോലിചെയ്യാൻ ജീവനക്കാർ തയാറാകാത്തതാണ് ഇതിനു പിന്നിൽ. കമ്യൂണിറ്റി ഹെൽത്ത് സെൻററായിട്ടും സ്ഥിരം ഡോക്ടറില്ല. നാലു ഡോക്ടന്മാരുടെ സേവനം ആവശ്യമുള്ള ഇവിടെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ മാത്രമാണുള്ളത്. ഇങ്ങനെ നിയമിക്കപ്പെടുന്നവർപോലും സ്ഥിരമായി ജോലിക്കെത്താറില്ല. ചില ദിവസങ്ങളിൽ ഒരാൾ മാത്രമാണുണ്ടാവുക. പനിക്കാലമായതോടെ ശരാശരി 300 ലധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ലബോറട്ടറി സൗകര്യമുണ്ടെങ്കിലും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നില്ല. പരിശോധനകൾ ഒഴിവാക്കാനാണ് ജീവനക്കാരുടെ ശ്രമം. ഒരാൾ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുണ്ടാവുക. ഉച്ചയോടെ പ്രവർത്തനം നിലയ്ക്കും. ആരോഗ്യപ്രവർത്തകരുൾപ്പെടെ 30 ഓളം ജീവനക്കാർ ഇവിടെയുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.