റമദാൻ വിശേഷം

തൊഴിലിടത്തിലെ നോമ്പുതുറക്ക് മൂന്ന് പതിറ്റാണ്ടി​െൻറ പെരുമ കൊല്ലം: വീട്ടിൽ കുടുംബസമേതം നോമ്പുതുറക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതോപാധി കണ്ടെത്താൻ നഗരത്തിലെേത്തണ്ടിവന്നു. പക്ഷേ, തൊഴിലിടത്തിൽതന്നെ ഒരുമയുടെ തെളിച്ചമായി ഇഫ്താർ സദസ്സൊരുക്കി. നഗരഹൃദയത്തിൽ നടന്നുവന്ന ഇൗ സൗഹാർദ നോമ്പുതുറ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ചിന്നക്കട ജുമാമസ്ജിദിന് സമീപം പായിക്കട േക്രാസ് റോഡിലാണ് സമീപത്തെ കച്ചവടക്കാരും ജീവനക്കാരും ഒത്തുകൂടി നോമ്പുതുറക്കുന്നത്. പഴയ വാഹനങ്ങളുടെ സ്പെയർ പാഴ്സുകൾ വിൽപന നടത്തുന്ന കടകളാണ് ഭൂരിഭാഗവും. സൗഹാർദ നോമ്പുതുറ 32 വർഷം പിന്നിടുകയാണ്. അനസ്, മുഹമ്മദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നോമ്പുതുറ. ദിവസവും വൈകീട്ട് 6.30 ആകുന്നതോടെ ഇവിടം സജീവമാകും കടകളിലെ ജീവനക്കാരും ഉടമകളും ഒന്നിച്ചുകൂടി നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കും. തുടർന്ന് നോമ്പ് തുറന്നശേഷം എല്ലാവരും മഗ്രിബ് നമസ്കാരത്തിനായി ചിന്നക്കട പള്ളിയിലേക്ക് പോകും. മുൻഗാമികൾ തുടങ്ങിെവച്ച സൗഹാർദ നോമ്പുതുറ തങ്ങൾ തുടരുകയാെണന്ന് സംഘാടകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.