സർക്കാർ ശ്രമിക്കുന്നത് ആരോഗ്യമേഖലയിൽ പുതിയ കാഴ്ചപ്പാട് വളർത്തിയെടുക്കാൻ -കോടിയേരി കരുനാഗപ്പള്ളി: ആരോഗ്യമേഖലയിൽ പുതിയ കാഴ്ചപ്പാട് വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റിവ് സൊസൈറ്റി നിർമിച്ച് നൽകിയ വീടിെൻറ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങൾ എഴുതുമ്പോൾ മാത്രം പനിയെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറണം. പരിസരശുചീകരണത്തിന് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പാലിയേറ്റിവ് സംഘടനകളും ഗ്രന്ഥശാലകളും തദ്ദേശസ്ഥാപനങ്ങളും ഇതിന് നേതൃത്വംനൽകണം. സന്നദ്ധപ്രവർത്തനങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിെൻറ ഭാഗമാകണം. സ്വാന്ത്വനപരിചരണം പോലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോഴേ രാഷ്ട്രീയപ്രവർത്തനം അർഥപൂർണമാകൂവെന്നും അദ്ദേഹം പറഞ്ഞു. അർബുദം ബാധിച്ച് മരിച്ച മരുതൂർകുളങ്ങര തെക്ക് രതീഷ് ഭവനത്തിൽ രതീഷിെൻറ മാതാപിതാക്കൾക്കാണ് വീട് കൈമാറിയത്. നിർമാണ കമ്മിറ്റി ചെയർമാൻ കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, ആർ. രാമചന്ദ്രൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ഡോ. എ. നാസർ, സൊസൈറ്റി സെക്രട്ടറി കോട്ടയിൽ രാജു, പ്രസിഡൻറ് കെ.ജി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.