പകർച്ചപ്പനി: ആയുർവേദ മെഡിക്കൽ ക്യാമ്പുകൾക്ക് സഹായം നൽകും

തിരുവനന്തപുരം: ജില്ലയിലെ പകർച്ചപ്പനി ബാധിത പ്രദേശങ്ങളിലും മറ്റിടങ്ങളിലും ആയുർവേദമെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കാൻ താൽപര്യമുള്ളവർക്ക് എല്ലാ സഹായവും നൽകുമെന്ന് ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. സുകേശ് അറിയിച്ചു. ഇതിനോടകം പകർച്ചപ്പനി ബാധിതപ്രദേശങ്ങളിലെല്ലാം നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പകർച്ചപ്പനിക്കെതിരായ പ്രതിരോധ ഔഷധങ്ങളും ചികിത്സയും ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ ലഭ്യമാണ്. പനിബാധിതർ പൂർണമായും രണ്ടാഴ്ചയോളം വിശ്രമിക്കണം. ധാരാളം ശുദ്ധജലം കുടിക്കുകയും ശരീരത്തിന് ആയാസകരമായ ജോലികൾ ഒഴിവാക്കുകയും ലഘുവായ ഭക്ഷണം കഴിക്കുകയും വേണം. പ്രതിരോധ നടപടി എന്നനിലയിൽ അപരാജിതധൂപ ചൂർണം രാവിലെയും വൈകിട്ടും വീട്ടിനുള്ളിലും പരിസരത്തും പുകയ്ക്കുന്നത് നല്ലതാണ്. ഒരുവിധ ആരോഗ്യപ്രശ്നങ്ങളും ഇതുണ്ടാക്കില്ലെന്ന് മാത്രമല്ല കൊതുകിനെ തടയുകയും ചെയ്യും. ആയുർവേദമെഡിക്കൽ ക്യാമ്പുകളോ ബോധവത്കരണ പരിപാടിയോ സംഘടിപ്പിക്കാൻ 0471 2320988 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.