സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി

വര്‍ക്കല: ഭാര്യയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടശേഷം മടങ്ങുകയായിരുന്നയാളെ സംഘംചേര്‍ന്ന് മര്‍ദിച്ചു. വര്‍ക്കല തച്ചന്‍കോണം പുത്തന്‍വിളയില്‍ ചന്ദ്രനാണ് (46) മര്‍ദനമേറ്റത്. ഇടതുകണ്ണിന് സാരമായി പരിക്കേറ്റ ഇദ്ദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാവിലെ 6.30ഓടെ വര്‍ക്കല നഗരമധ്യത്തിലായിരുന്നു സംഭവം. വീട്ടിലേക്ക് പോകുംവഴി മൈതാനത്ത് സുഹൃത്തി​െൻറ പൂക്കടക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് സമീപത്തെ ജിമ്മില്‍ നിന്നിറങ്ങിവന്ന ആറംഗസംഘം മർദിച്ചത്. സംഘത്തിലെ രണ്ടുപേർ നേരേത്തയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഭാര്യയുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ ശല്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു. വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.