മലയാളം പള്ളിക്കൂടത്തിൽ പ്രവേശനം തുടങ്ങി

തിരുവനന്തപുരം: പ്രഫ. വി. മധുസൂദനൻ നായർ അധ്യക്ഷനായ മലയാളം പള്ളിക്കൂടത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ചിങ്ങം ഒന്നു മുതൽ (ആഗസ്റ്റ് 17) ആരംഭിക്കുന്ന അക്ഷരക്കളരി, ഭാഷാപഠനക്കളരി എന്നീ ക്ലാസുകളിലേക്ക് അഞ്ചു വയസ്സു മുതലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. തൈക്കാട് മോഡൽ ഗവ.എച്ച്.എസ്.എൽ.പി സ്കൂളിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്ലാസ്. ഫോറം പ്രവൃത്തിദിവസങ്ങളിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ പ്രസ് റോഡിലുള്ള പുസ്തകശാല (സംസ്കാര)യിൽ ലഭിക്കും. വിലാസം: കാര്യദർശി, മലയാളം പള്ളിക്കൂടം, യു.എസ്.ആർ.എ 120, ഉദാരശിരോമണി റോഡ്, ശാസ്തമംഗലം, തിരുവനന്തപുരം -695 010, ഫോൺ: -9495903955. ഇ-മെയിൽ-malayaalampallikkoodam@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.