കാട്ടാക്കട: മാലിന്യം നെയ്യാറിലേക്ക് ഒഴുക്കിയതിനെ തുടർന്ന് പന്നി വളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടി. ഒറ്റശേഖരമംഗലം പഞ്ചായത്തില്‍ മൂന്നാറ്റ്‌മുക്ക് ഇണ്ടന്നൂരിലെ പന്നി വളര്‍ത്തല്‍ കേന്ദ്രമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചത്. നെയ്യാറിലും പോഷകനദിയായ ചിറ്റാറിലേക്കുമാണ് ഫാമില്‍നിന്നുള്ള മാലിന്യം പ്രത്യേക കുഴികളില്‍ ശേഖരിച്ച ശേഷം മോട്ടോര്‍ ഉപയോഗിച്ച് തുറന്ന് വിട്ടിരുന്നത്. കാട് മൂടിയ പ്രദേശമായതിനാൽ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. മറ്റു നാലോളം ഭാഗങ്ങളില്‍കൂടിയും മാലിന്യം രണ്ട് ആറിലേക്കും ഒഴുക്കിയിരുന്നു. ഫാമിെൻറ പിന്നിൽ ആറിനോട് ചേര്‍ന്ന പുരയിടത്തിലും കുഴികള്‍ നിർമിച്ച് മാലിന്യം ശേഖരിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്ന് പന്നികളുടെ ഭക്ഷണത്തിന് കൊണ്ടുവരുന്ന അവശിഷ്ടങ്ങളില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്റ്റിക് കവറുകളുടെയും മറ്റും ശേഖരവും ഇവിടെ സൂക്ഷിച്ചിരുന്നു. നെയ്യാറില്‍നിന്ന് ഒറ്റശേഖര മംഗലം, ആര്യങ്കോട് ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്പിങ് സ്റ്റേഷെൻറ 50 മീറ്റര്‍ മാത്രം മുകള്‍ ഭാഗത്തായിരുന്നു മാലിന്യം ഒഴുക്കിയിരുന്നത്. ഈ ഭാഗത്തെ കടവില്‍ പതിവായി കുളിച്ചിരുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ദേഹമാസകലം ചൊറിച്ചിലും മറ്റ് അസുഖങ്ങളും ഉണ്ടാകുകയും ചെയ്തു. തുടർന്ന്, നാട്ടുകര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടത്. ഇതോടെ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡൻറ് എല്‍.വി. അജയകുമാറിെൻറയും സെക്രട്ടറിയുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും സാന്നിധ്യത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പൈപ്പുകളും മാലിന്യ ടാങ്കും നശിപ്പിച്ചു. പഞ്ചായത്തിെൻറ ലൈസന്‍സ് ഇല്ലാതെയായിരുന്നു പന്നി ഫാം പ്രവര്‍ത്തിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവര്‍ സ്ഥലം സന്ദര്‍ശിക്കുകപോലും ചെയ്യാതെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് മാത്രമാണുണ്ടായിരുന്നത്. പഞ്ചായത്തും പൊലീസും ഫാം പൂട്ടാന്‍ പല പ്രാവശ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് അധികാരികള്‍ ഫാം പൂട്ടാനും ചൊവ്വാഴ്ച വൈകീട്ട് ആറിന് മുമ്പായി ഇരുനൂറോളം പന്നികളെ മാറ്റാനും ആവശ്യപ്പെടുകയായിരുന്നു. ഇത് ഫാം ഉടമ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്ലാവൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ്, കുരുതംകോട് വാര്‍ഡ് അംഗം അഡ്വ. ഇ. ബാബു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.