കുളത്തൂപ്പുഴ: പ്രദേശത്ത് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഒരാൾ മരിച്ചിട്ടും പ്രതിരോധ പ്രവർത്തനം ഫലപ്രദമല്ലെന്ന ആരോപണം ശക്തമാകുന്നു. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണ് സൂചന. ഏതാനും ദിവസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് മരിച്ച നെടുവന്നൂർകടവ് സ്വദേശി ബാബുക്കുട്ടെൻറ ഭാര്യക്കും കുഞ്ഞിനും ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും നാട്ടുകാർ ഇടപെട്ട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം കുളത്തൂപ്പുഴ മേഖലയിൽ പകർച്ചപ്പനി ബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ലക്ഷ്യത്തിലെത്തുന്നില്ലെന്നതാണ് വസ്തുത. ഗ്രാമപ്രദേശങ്ങളിലും കുളത്തൂപ്പുഴ ടൗണിലും കൊതുകു നശീകരണത്തിനോ കൊതുക് നിർമാർജനത്തിനോ കാര്യക്ഷമമായ പ്രവർത്തനങ്ങളുണ്ടാവുന്നില്ല. ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു കുളത്തൂപ്പുഴ: ഇറക്കം ഇറങ്ങവേ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോ ൈഡ്രവറും യാത്രക്കാരിയായ വീട്ടമ്മയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ കുളത്തൂപ്പുഴ കായിക്കര കുന്നുംപുറത്ത് സവാരിപോയി മടങ്ങുകയായിരുന്ന ഓട്ടോറിക്ഷ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യൻപിള്ള വളവിലെ ഇറക്കമിറങ്ങവേ നിയന്ത്രണം വിടുകയായിരുന്നു. ഇറക്കത്തിലെ വളവിൽ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ താഴെ അന്തർ സംസ്ഥാന പാതയിലേക്ക് വീഴാതെ റോഡുവക്കിലെ തിട്ടയിൽ ഇടിച്ചുനിന്നതിനാൽ ദുരന്തം ഒഴിവായി. വൈദ്യുതി മുടങ്ങും കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുളത്തൂപ്പുഴ ടൗൺ, ഇ.എസ്.എം കോളനി, അമ്പലക്കടവ്, അമ്പതേക്കർ പ്രദേശങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.