സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സി​െൻറ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഒാേട്ടാകാഡ് കോഴ്സുകൾക്കും സാേങ്കതിക വിദ്യാഭ്യാസ വകുപ്പി​െൻറ അനുമതിയോടുകൂടി കേരള സർക്കാർ അംഗീകരിച്ച കമ്പ്യൂട്ടർ ടി.ടി.സി, ഡി.ടി.പി, ഒാഫിസ് ഒാേട്ടാമേഷൻ, വെബ്ഡിസൈനിങ്, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്, മൾട്ടിമീഡിയ, അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ബിൽഡിങ് ഡിസൈനിങ് (ഒാേട്ടാകാഡ്) കോഴ്സുകളിൽ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യമായി പ്രവശനം ലഭിക്കും. കൂടാതെ മറ്റ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് 40 ശതമാനം വരെ ഫീസ് ഇളവോടുകൂടി പഠിക്കാനും അവസരമുണ്ട്. എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന റൂട്രോണിക്സി​െൻറ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവേശനം ലഭിക്കുന്നതിന് അേപക്ഷകർ പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പഠിക്കാനാഗ്രഹിക്കുന്ന കോഴ്സ്, പരിശീലനകേന്ദ്രം എന്ന ക്രമത്തിൽ 9447173260 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുകയോ/ 9061738728 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുകയോ ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.