ചരമവാർഷിക അനുസ്മരണ സമ്മേളനവും

കോവളം: സി.പി.എം നേമം ഏരിയ സെക്രട്ടറിയും കയർ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്ന വെള്ളാർ സുരേന്ദ്ര​െൻറ 17-ാം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ചൊവ്വാഴ്ച രാവിലെ എട്ടിന്‌ സ്മൃതി മണ്ഡപത്തിലെ പുഷപ്പാർച്ചനക്കുശേഷം പാർട്ടി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി. ശിവൻകുട്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രകുമാർ, പുല്ലുവിള സ്റ്റാൻലി, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ജെ. സുക്കാർണോ, വെങ്ങാനൂർ മോഹനൻ, എം.എം. ഇബ്രാഹീം, വണ്ടിത്തടം മധു, കെ.ജി. സനൽകുമാർ, മംഗലത്തുകോണം രാജു എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പി. ചന്ദ്രകുമാർ സ്വാഗതവും കെ.എസ്. നടേശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.