വൈറൽപനിക്ക് ഒ.പിയിലെത്തിയത് -3561 കിടത്തിചികിത്സക്ക് വിധേയമാക്കിയവർ -86 ഡെങ്കിപ്പനിബാധ സംശയവുമായെത്തിയവർ -378 എലിപ്പനിബാധ സംശയിക്കുന്ന കേസുകൾ -5 എലിപ്പനി സ്ഥിരീകരിച്ചത് - 3 എച്ച്1 എൻ1 സ്ഥിരീകരിച്ചത് -5 തിരുവനന്തപുരം: ജില്ലയിൽ പകർച്ചനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച 86 െഡങ്കിപ്പനികൂടി സ്ഥിരീകരിച്ചു. ഇതിൽ കൂടുതലും നേമത്തും ബീമാപള്ളിയിലുമാണ്. ആറ് േപർക്ക് വീതമാണ് ഇവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഡെങ്കിപ്പനി സംശയവുമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 378 പേരാണ്. വൈറൽ പനി ബാധിതരായ 3561 പേരാണ് ഒ.പികളിൽ ചികിത്സതേടിയത്. ഇതിൽ 378 പേരെ കിടത്തി ചികിത്സക്കും വിധേയയമാക്കിയിട്ടുണ്ട്. ബീമാപള്ളി, കരമന, ചെട്ടിവിളാകം എന്നിവിടങ്ങളിൽ ഒരോ എലിപ്പനി കേസുകളും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഇതിന് പുറമേ അഞ്ച് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം നൂറുകണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്. ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികളിലെയും സ്ഥിതി വ്യത്യസ്തമല്ല. ശരീരവേദനയും ചുമയും കാരണം എഴുന്നേല്‍ക്കാനാവാത്തവിധം അവശരായവരും ഡെങ്കി ഭീതിയുള്ളവരും രോഗബാധിതരായ കുട്ടികളുമുള്‍പ്പെടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പനി ക്ലിനിക്കുകളിലും ഒ.പിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയോരമേഖലയിലെ ക്ലിനിക്കുകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഒരു മണിവരെ പ്രവർത്തിച്ചിരുന്ന ഒ.പികള്‍ രോഗികളുടെ തിരക്കനുസരിച്ച് ക്രമീകരിച്ചതിനാല്‍ മിക്കയിടങ്ങളിലും െവെകുന്നേരം വരെ പ്രവർത്തിക്കുന്നുണ്ട്. പനിയടക്കം പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകളും എല്ലാ ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും എണ്ണവും ................................................................................................................... നേമം-6, ബീമാപള്ളി-6, അണ്ടൂർക്കോണം-3, അരുവിക്കര-1, ആര്യനാട്-1, ആറ്റിങ്ങൽ-2, ചെട്ടിവിളാകം--3, ചിറയിൻകീഴ്-1, കള്ളിക്കാട്-1, കല്ലിയൂർ-4, കരകുളം-4, കരവാരം-1, കീഴാറ്റിങ്ങൽ-1, കിഴുവിലം-2, കോട്ടുകാൽ-1, മലയിൻകീഴ്-1, മുക്കോല-1, നെയ്യാറ്റിൻകര-1, പള്ളിച്ചൽ-1, പാങ്ങപ്പാറ-2, പെരുങ്കടവിള-1, പൂന്തുറ-3, പുല്ലുവിള-1, പുത്തൻതോപ്പ്-2, തിരുവല്ലം-2, തോന്നയ്ക്കൽ-1, വാമനപുരം-1, വർക്കല-1, വട്ടിയൂർക്കാവ്-4, വേളി-1, വെള്ളനാട്-1, വിളപ്പിൽ-2, വിതുര-2, വിഴിഞ്ഞം-2, ചാല-1, ജഗതി-1, കരിക്കകം-1, കരുമം-1, മണക്കാട്-2, നേമം സോൺ-1, പാളയം--, പേരൂർക്കട-1, പേട്ട-1 പി.എം.ജി-1, വലിയതുറ-2, വള്ളക്കടവ്-2, വഞ്ചിയൂർ-2 ∙∙∙
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.