ആരോഗ്യ ഇൻഷുറൻസ്: സർക്കാർ വിഹിതം ഉറപ്പുവരുത്തണം -എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ വിഹിതം ഉറപ്പുവരുത്തണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ആവശ്യപ്പെടു. എൻ.ജി.ഒ അസോസിയേഷെൻറ നേതൃത്വത്തിൽ നടന്ന സെക്രേട്ടറിയറ്റ് മാർച്ചിന് ശേഷം യോഗം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് ജില്ല പ്രസിഡൻറ് ബി.എൽ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. നോർത്ത് ജില്ല പ്രസിഡൻറ് എ.പി. സുനിൽ, സെക്രേട്ടറിയറ്റ് അംഗങ്ങളായ എം.എസ്. ഗണേശൻ, എ. രാജശേഖരൻനായർ, എസ്. പ്രസന്നകുമാർ, ജെ. എഡിസൺ, എ.എൽ. സനൽരാജ്, മധു എം. പുതുമന, എബ്രഹാം വർഗീസ്, മാഹീൻകുട്ടി, വഞ്ചിയൂർ രാധാകൃഷ്ണൻ, പേരൂർക്കട മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.