കൂറുമാറിയ ദൃക്​​സാക്ഷിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്​

തിരുവനന്തപുരം: തൈക്കാട് ദ്വാരക വീട്ടിൽ വിജയരാഘവനെ ബിയർ കുപ്പി തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്സാക്ഷികൾ വിചാരണവേളയിൽ കോടതി മുമ്പാകെ കള്ളമൊഴി നൽകിയതിന് കേസ് എടുക്കണമെന്ന് കാണിച്ച് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പള്ളിച്ചൽ എസ്.കെ. പ്രമോദ് സമർപ്പിച്ച ഹരജിയിലാണ് തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജ് പി. കൃഷ്ണകുമാർ കേസെടുക്കുവാൻ ഉത്തരവിട്ടത്. വിജയരാഘവെന പ്രതികൾ ആക്രമിക്കുേമ്പാൾ കൂടെയുണ്ടായിരുന്നവരാണ് ഒന്നും രണ്ടും സാക്ഷികൾ. സംഭവത്തിൽ ഒന്നാം സാക്ഷിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയ സാക്ഷികളാണ് വിചാരണകോടതിയിൽ കൂറുമാറിയത്. സംഭവത്തെക്കുറിച്ച് പൊലീസിൽ ആദ്യം മൊഴി നൽകിയത് ഒന്നാംസാക്ഷി അശോക് കുമാറാണ്. മൊഴിയിലെ ഒപ്പ് തേൻറതല്ലെന്ന് ബോധിപ്പിച്ച സാക്ഷി തുടർവിസ്താരത്തിൽ തേൻറതെന്ന് സമ്മതിച്ചു. കൊല്ലപ്പെട്ട വിജയരാഘവ​െൻറ മാനേജരായിരുന്ന രണ്ടാം കക്ഷി വിജയരാഘവൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്കറിയില്ലെന്ന് കള്ളസാക്ഷി പറഞ്ഞു. സാക്ഷികളുടെ പ്രവൃത്തി നീതിനിർവഹണ സംവിധാനത്തെ ബാധിക്കുന്നവിധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹരജി ബോധിപ്പിച്ചത്. വിചാരണനേരിട്ട പ്രതികളെ നേരത്തേ കോടതി വെറുതെവിട്ടിരുന്നു. സാക്ഷികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 193 പ്രകാരമുള്ള പരാതി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 11 മുമ്പാകെ സമർപ്പിക്കണമെന്ന് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.