പഠനോപകരണ വിതരണവും പ്രതിഭസംഗമവും

അഞ്ചൽ: പീപ്ൾ ഫൗണ്ടേഷ​െൻറയും കണ്ണംകോട് ഇസ്‌ലാമിക് സ​െൻററി​െൻറയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും പ്രതിഭാസംഗമവും നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിക്കും പ്ലസ്‌ ടു വിനും സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളെ അലയമൺ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. സാദിഖ് അനുമോദിച്ചു. പീപ്ൾ ഫൗണ്ടേഷൻ ജനസേവനവിഭാഗം ഏരിയ കോഓഡിനേറ്റർ യാസിർ ഷംസുദ്ദീൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണംകോട് ഇസ്ലാമിക്‌ സ​െൻറർ പ്രസിഡൻറ് സലിം മൂലയിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷൈജു, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ല സെക്രട്ടറി അസീമാബീഗം, അസ്ഹർ, ഷാജി പുത്തയം, സുൽഫത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. അനസ് കരുകോൺ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് എ. ജലാലുദ്ദീൻകുട്ടി സമാപന പ്രഭാഷണവും നിർവഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ 20 കുട്ടികൾക്ക് കാഷ് അവാർഡും മൊമേൻറായും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.