വിഴിഞ്ഞം: പുളിങ്കുടിയിൽ . കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പുളിങ്കുടി കരുണയിൽ നമ്പീശെൻറ വീടിെൻറ പ്രധാന വാതിൽ കുത്തിത്തുറന്ന് ആറര പവൻ സ്വർണവും 10,000 രൂപയുമാണ് മോഷ്ടിച്ചത്. വീടിനുള്ളിലെ അലമാര കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പുണെയിൽ താമസിക്കുന്ന മകളുടെ അടുത്തേക്കുള്ള യാത്രാമധ്യേ വിവരമറിഞ്ഞ് വീട്ടുകാർ തിരികെ എത്തി പരിശോധിച്ചപ്പോഴാണ് മോഷണത്തെക്കുറിച്ച് കൂടുതൽ വ്യക്തമായതെന്ന് വിഴിഞ്ഞം എസ്.ഐ.പി. രതീഷ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ടുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണ്. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനു മുന്നിലും മുക്കോലയിലും കടകളിൽ മോഷണ പരമ്പര നടന്നിരുന്നു. രണ്ടു മോഷണ സംഭവങ്ങളിലെയും ദൃശ്യങ്ങൾ സി.സി ടി.വിയിൽ ലഭിച്ചുവെന്നു പൊലീസ് പറയുമ്പോഴും പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.