നെടുമങ്ങാട്: പനവൂർ പി.എച്ച്.എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വായനവാരാഘോഷത്തിെൻറയും സാഹിത്യ പ്രദർശന -സാഹിത്യ ട്രീയുടെയും ഉദ്ഘാടനം സാഹിത്യകാരൻ ഡോ.ബി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മുഹ്സിൻ, നജീബ് ബാബു, ശ്രീദേവി, ജയചന്ദ്രൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. വെള്ളൂർക്കോണം ഗവ.എൽ.പി സ്കൂളിലെ ആനക്കുഴി ആഷിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. സുധീർ അധ്യക്ഷതവഹിച്ചു. സുമ, വി.പി. പ്രിയ എന്നിവർ നേതൃത്വം നൽകി. ആട്ടുകാൽ ഗവ.യു.പി സ്കൂളിലെ വായനവാരാഘോഷം മാർഷൽ വി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സജീവ്കുമാർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ. ബുഹാരി, വിനോദ്കുമാർ, ഷൈബ, കവിത പി.എസ് എന്നിവർ സംസാരിച്ചു. പുവത്തൂർ ഗവ.എച്ച്.എസ്.എസിലെ വായന ദിനാചരണം പി.ടി.എ പ്രസിഡൻറ് എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി പൂവത്തൂർ ചിത്രസേനെൻറ ബാലവ്യാകരണ ദീപികയുടെ പ്രകാശനവും നടന്നു. പ്രിൻസിപ്പൽ എ.കെ. ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. പ്രമീള കുമാരി, പൂവത്തൂർ ചിത്രസേനൻ, പി.ടി.എ വൈസ് പ്രസിഡൻറ് ബി.ബി. സുരേഷ്, സലീം, നയന എന്നിവർ സംസാരിച്ചു. കരിപ്പൂര് ഗവ.എച്ച്.എസിൽ വായനദിനം ആചരിച്ചു. 10ാംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. ശ്രീക്കുട്ടൻ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സാബുപള്ളം, കൗൺസിലർ സംഗീത രാജേഷ്, സ്റ്റാഫ് സെക്രട്ടറി ജി.എസ്. മംഗളാംബാൾ, പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.