തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് 140ഒാളം പേർ മരിക്കുകയും ഏഴായിരത്തോളം പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം നിർത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജൂൺ 27 മുതൽ മറ്റ് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം ഒഴിവാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സമരം ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും േലബർ കമീഷണറും അടിയന്തരമായി വിശദീകരിക്കണം. യുനൈറ്റഡ് നഴ്സസ് അസോസിയേഷനും വിശദീകരണം നൽകണം. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.