നാട്ടുകാരെ കണ്ണീരണിയിച്ച് പിതാവി​െനാപ്പം മകളും യാത്രയായി; മരണവുമായി മല്ലിട്ട് മാതാവ്

പരവൂർ: തിരിച്ചുവരാത്ത ലോകത്തേക്ക് ഒരുമിച്ച് യാത്രയാകാൻ തീരുമാനിച്ച മൂന്നംഗ കുടുംബത്തിലെ അച്ഛനും മകളും യാത്രയായത് ഒഴുകുപാറ ഗ്രാമത്തെ ഏറെ വേദനിപ്പിച്ചു. പണാപഹരണം ആരോപിക്കപ്പെട്ട് കടയുടമയുടെയും ഗുണ്ടകളുടെയും ദിവസങ്ങൾ നീണ്ട ക്രൂരമർദനത്തെത്തുടർന്ന് കൂട്ട ആത്മഹത്യശ്രമം നടത്തിയ ഒഴുകുപാറ വട്ടവിള വീട്ടിൽ ബാലചന്ദ്ര​െൻറയും മകൾ അഞ്ജുവി​െൻറയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. അടുത്തടുത്തായി ഒരുക്കിയ ചിതകളിൽ ഇരുവരും എരിഞ്ഞടങ്ങുമ്പോൾ വിങ്ങിപ്പൊട്ടിയ അഞ്ജുവി​െൻറ സഹപാഠികളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന അഞ്ജു ഉപരിപഠനത്തെക്കുറിച്ച് കൂട്ടുകാരികളുമായി പങ്കിട്ട പ്രതീക്ഷകൾ ബാക്കിവെച്ചാണ് യാത്രയായത്. സംസ്കാരം നടക്കുന്ന സമയത്ത് ഒഴുകുപാറ, നെടുങ്ങോലം പ്രദേശങ്ങളിൽ ഹർത്താൽ ആചരിച്ചു. രാഷ്ട്രീയ കക്ഷികളും സാമൂഹിക സംഘടനകളും നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടികൾ മാറ്റിെവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലചന്ദ്ര​െൻറ ഭാര്യ സുനിത. ഭർത്താവും മകളും യാത്രയായതറിയാതെ ആശുപത്രിക്കിടക്കയിൽ ജീവച്ഛവം പോലെ കിടക്കുന്ന സുനിത ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ അറസ്റ്റിലായ കടയുടമയും മക്കളുമടക്കം എട്ടുപേർ റിമാൻഡിലാണ്. ബാലചന്ദ്രനെ മർദനത്തിനു വിേധയമാക്കിയ പരവൂരിലെ കട, ഒഴുകുപാറയിലെ രഹസ്യകേന്ദ്രം, ഇത്തിക്കരയാറ്റിനു സമീപത്തെ ഇഷ്ടികക്കളം എന്നിവിടങ്ങളിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരാൻ സാധ്യതയുണ്ട്. മർദിച്ചവശനാക്കിയ ശേഷം ഇഷ്ടികക്കളത്തിലെ എരിഞ്ഞുകൊണ്ടിരിക്കുന്ന ചൂളയിലേക്ക് കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബാലചന്ദ്രനെക്കൊണ്ട് പ്രതികൾ കുറ്റം സമ്മതിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.