കൊല്ലം: നഗര ഹൃദയമായ ചിന്നക്കടയിലെ ട്രാഫിക് റൗണ്ട് സൗന്ദര്യവത്കരണത്തിന് കോർപറേഷൻ നടപടി തുടങ്ങി. റൗണ്ടും ചുറ്റുമുള്ള ഭാഗങ്ങളും പുൽത്തകിടികൾ ഒരുക്കിയും സൂചന ബോർഡുകൾ സ്ഥാപിച്ചും നവീകരിക്കാനാണ് ലക്ഷ്യം. ഇതിനുള്ള െടൻഡർ നടപടി ഇൗ മാസം അവസാനത്തോടെ പൂർത്തിയാക്കും. ഹൈമാസ്റ്റ് ലൈറ്റ് എൽ.ഇ.ഡിയാക്കാനും തീരുമാനിച്ചു. ഇതിലൂടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനൊപ്പം കൂടുതൽ വെളിച്ചം ഉറപ്പാക്കാനും കഴിയും. റൗണ്ടിന് സ്റ്റീൽവേലി സ്ഥാപിച്ച് സംരക്ഷിക്കും. ഇവിടെ കോർപറേഷൻ നിശ്ചയിക്കുന്ന അളവിലും മാതൃകയിലും പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സംരക്ഷണവും പരിപാലനവും ഏറ്റെടുക്കുന്ന സ്ഥാപനത്തെ അനുവദിക്കും. അംഗീകൃത ഏജൻസികൾക്ക് അഞ്ചുവർഷത്തേക്ക് കരാർ നൽകാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, റൗണ്ടിെൻറ നിലവിെല വിസ്തൃതി കുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ചിന്നക്കടയിൽ മേൽപാലം വന്നശേഷവും ഇൗ ഭാഗത്തെ ഗതാഗതം ഇനിയും സുഗമമായിട്ടില്ല. കാൽ നടയാത്രികർക്ക് റൗണ്ടിനു ചുറ്റുമുള്ള വിവിധ റോഡുകൾ സുരക്ഷിതമായി മുറിച്ചുകടക്കാൻ കഴിയാറില്ല. തിരക്കേറിയ സമയങ്ങളിൽപ്പോലും പൊലീസിെൻറയും ട്രാഫിക് വാർഡന്മാരുടെയും സേവനം ലഭിക്കാറില്ല. അശാസ്ത്രീയമായ സിഗ്നൽ സംവിധാവും സീബ്രാ ക്രോസിങ്ങുമാണ് ഇപ്പോൾ ചിന്നക്കടയിൽ കാൽനടക്കാരെ ഭയപ്പെടുത്തുന്നത്. റൗണ്ട് നവീകരണത്തോടൊപ്പം വാഹന ഗതാഗതവും കാൽനടയാത്രയും സുരക്ഷിതമാക്കാൻ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.