ബോധവത്​കരണ ക്ലാസ്

കൊട്ടിയം: ചൈൽഡ് െപ്രാട്ടക്ട് ടീം കേരളയുടെ ജില്ല ഘടകത്തി​െൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ആരോഗ്യ സുരക്ഷയെക്കുറിച്ചും പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും നടത്തി. തഴുത്തല മുസ്ലിം യു.പി.എസിൽ നടന്ന ചടങ്ങിൽ ചൈൽഡ് െപ്രാട്ടക്ട് ടീം ജില്ല ഘടകം പ്രസിഡൻറ് ഷിബു റാവുത്തർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ഷാജി അധ്യക്ഷതവഹിച്ചു. ജെ.എച്ച്.ഐ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് സരസ്വതി, അച്ചുമടം ജവാദ് ഹുസൈൻ, എം.എസ്. ചന്ദ്രൻ, അശോക് കൊട്ടിയം എന്നിവർ സംസാരിച്ചു. അജി സ്വാഗതവും ബിജു നന്ദിയും പറഞ്ഞു. വായനവസന്തമായി ശാന്തിനഗർ ഗ്രന്ഥശാല ഇരവിപുരം: അയത്തിൽ ശാന്തിനഗർ െറസിഡൻറ്സ് അസോസിയേഷൻ ആരംഭിച്ച ശാന്തിനഗർ ഗ്രന്ഥശാല പ്രദേശത്തെ ജനങ്ങൾക്കാകെ ആശ്രയമാകുന്നു. 12 വർഷം മുമ്പ് ശാന്തിനഗറി​െൻറ പ്രസിഡൻറായിരുന്ന റിട്ട. തഹസിൽദാർ ഇ. താജുദ്ദീൻ മുൻകൈയെടുത്ത് വായനദിനത്തിൽ സ്വവസതിയിലാണ് ഗ്രന്ഥശാല ആരംഭിച്ചത്. റഫറൻസ് ഉൾെപ്പടെ ആറായിരത്തിൽപ്പരം പുസ്തകങ്ങളുണ്ട്. വനിതകൾക്ക് ആവശ്യമായ പുസ്തകങ്ങളും ഗ്രന്ഥശാല വീടുകളിലെത്തിക്കുന്നു. െറസിഡൻറ്സ് അസോസിയേഷനിൽപ്പെട്ട 246 പേർ ഇതിൽ അംഗങ്ങളാണ്. ജില്ലയിൽ െറസിഡൻറ്സ് അസോസിയേഷൻ ആരംഭിച്ച ആദ്യ ലൈബ്രറിയാണിത്. ഐ.എസ്.ആർ.ഒയിലെ റിട്ട. സയൻറിസ്റ്റ് ഡി. ആനന്ദൻ പ്രസിഡൻറായും കെ.എസ് സത്യാധരൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനം നിയന്ത്രിക്കുന്നത്. -ചിത്രം klw2- അയത്തിൽ ശാന്തിനഗർ 131ൽ പ്രവർത്തിക്കുന്ന ശാന്തിനഗർ ഗ്രന്ഥശാല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.