കൊല്ലം: ഒാൾ കേരള പുലയർ മഹാസഭ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജനശക്തി മണ്ഡപത്തിൽ അയ്യങ്കാളിയുടെ ചരമവാർഷിക ദിനാചരണത്തിെൻറ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.കെ. ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ മണ്ണിൽ രാഘവൻ, എം.കെ. രവീന്ദ്രൻ, വി.എം. രാജു, പി. രഘു, കെ.പി. ജയചന്ദ്രൻ, സുമതിരാജു, ചന്ദ്രലേഖ, ഉത്തമൻ, കെ.ഒ. ഗോപി, എ.പി. മണി, സുനിൽകുമാർ, കെ. സലിംകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.