പാറശ്ശാല: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളത്തൂർ കാക്കവിള നല്ലൂർവട്ടം ചാങ്ങയിൽ വീട്ടിൽ ടെന്നിസൻ-അമ്പിളി ദമ്പതികളുടെ മകൻ ആേൻറാ (18) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ഊരംവിളക്ക് സമീപമാണ് അപകടം നടന്നത്. പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു. നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് നിൽക്കുകയായിരുന്നു. സഹോദരൻ: ചന്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.