തിരുവനന്തപുരം: ഫ്ലാറ്റ് സമുച്ചയത്തിെൻറ പൈലിങ്ങിനിടെ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായ സാഹചര്യത്തിൽ പരാതി പരിഹരിച്ച ശേഷം മാത്രം ഫ്ലാറ്റിന് ഉടമസ്ഥ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. കഴക്കൂട്ടത്ത് നികുഞ്ജം കൺസ്ട്രക്ഷൻസ് നിർമിക്കുന്ന 36 നിലകളുള്ള ഫ്ലാറ്റിനെതിരെയാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയത്. പരാതിക്കാരുടെ വീടുകളിലെ വിള്ളൽ പരാതിക്കാരും എതിർകക്ഷികളും ചേർന്ന് നിയോഗിക്കുന്ന വിദഗ്ധർ പരിശോധിക്കണം. വിള്ളൽ സംഭവിച്ച ഭാഗങ്ങൾ നിർമാണക്കമ്പനി നന്നാക്കി കൊടുക്കണം. രണ്ടു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കിയ ശേഷം കമ്പനി കമീഷനെ രേഖാമൂലം അറിയിക്കണം. ഫ്ലാറ്റ് നിർമാണത്തിനിടയിൽ തങ്ങളുടെ വീടുകൾക്ക് വിള്ളലുണ്ടായെന്നാരോപിച്ച് കഴക്കൂട്ടം സ്വദേശികളായ കെ.എസ്. മധുസൂദനനും എൽ. ലീലാമണിയും നൽകിയ പരാതികളിലാണ് ഉത്തരവ്. ഫ്ലാറ്റിലെ നിർമാണ തൊഴിലാളികളുടെ ശൗചാലയങ്ങൾ കാരണം തങ്ങളുടെ കിണറുകൾ മലിനമായെന്ന പരാതിയിൽ ഫ്ലാറ്റ് നിർമാണ കമ്പനി കുടിവെള്ളം പരിശോധിച്ച് നൽകണമെന്നും കമീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നിലപാട് അവസാനിപ്പിക്കണം തിരുവനന്തപുരം: പുതുവൈപ്പിനിലെ െഎ.ഒ.സിക്കെതിരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തുന്ന ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറവും ആവശ്യപ്പെട്ടു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിെൻറ ലംഘനമാണ് അവിടെ നടന്നിരിക്കുന്നത്. ജനവാസ കേന്ദ്രത്തിൽനിന്ന് െഎ.ഒ.സി മാറ്റുവാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ജാക്‌സൺ പൊള്ളയിൽ എന്നിവർ ആവശ്യപ്പെട്ടു. സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാൻ സമരക്കാരുമായി ചർച്ചക്കു സംസ്ഥാന സർക്കാർ തയാറാകണമെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.