ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

കുണ്ടറ: . പൂജപ്പുര വൈകുണ്ഠം കാഷ്യൂ ഫാക്ടറിയിലെ ക്ലർക്ക് കുഴിയം ഇടവട്ടം തൂലിക (മാമ്പുഴ)യിൽ ഉണ്ണികൃഷ്ണപിള്ള ആണ് (49) മരിച്ചത്. ഇയാളുടെ ബൈക്കുമായി കൂട്ടിയിടിച്ച കുണ്ടറ ഐ.എച്ച്.ആർ.ഡി കോളജ് വിദ്യാർഥി പെരുമ്പുഴ റേഡിയോമുക്കിൽ മാടൻവിളയിൽ അരവിന്ദ് (മനു) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് 6.30ഓടെ കേരളപുരത്തെ സ്വകാര്യ സ്കൂളിന് മുന്നിലായിരുന്നു അപകടം. ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ഉണ്ണികൃഷ്ണപിള്ള. അരവിന്ദ് കൊല്ലത്തുനിന്ന് കുണ്ടറയിലേക്ക് വരുകയായിരുന്നു. അപകടത്തിൽ കാലിലെ ഞരമ്പ് അറ്റുപോയ ഉണ്ണികൃഷ്ണപിള്ള ചോരവാർന്ന് റോഡിൽ കുറേ സമയം കിടന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർതന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെ മരിച്ചു. ഭാര്യ: ദിവ്യ. മകൻ: നവീൻ ഡി. ഉണ്ണി. സഞ്ചയനം ഞായറാഴ്ച ഏഴിന്. നാണു kol56 nanu കിഴക്കേ കല്ലട: താഴംകണ്ടത്തിൽ വീട്ടിൽ ഡി. നാണു (59) നിര്യാതനായി. ഭാര്യ: പുഷ്പമ്മ. മക്കൾ: സുഗന്ധി, സുനിജ, സുനിത. മരുമക്കൾ: വിഷ്ണുകുമാർ, സന്തോഷ്കുമാർ, അനി. സഞ്ചയനം ബുധനാഴ്ച ഏഴിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.