ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സൈനിക ഉദ്യോഗസ്ഥനും മൂന്നുപേരും അറസ്റ്റിൽ. സൈന്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാറ പൊട്ടിക്കുന്ന ഉപകരണങ്ങൾ മറിച്ചുനൽകുന്നതിന് പുണെയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് കൊൽക്കത്തയിലെ ഇൗസ്റ്റേൺ കമാൻഡിലെ പ്ലാനിങ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ കേണൽ ശൈബൽ കുമാറിനെയാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. പുണെയിലെ എക്സ്ടെക് എക്യുപ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശരത്നാഥ്, ഡയറക്ടർ വിജയ് നായിഡു, പ്രതിനിധി അമിത് റോയ് എന്നിവരും പിടിയിലായി. മൊത്തം 1.8 ലക്ഷം രൂപയാണ് ശൈബൽ കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിെൻറ ആദ്യഗഡുവായ അരലക്ഷം രൂപ ഫെബ്രുവരിയിൽ കൈപ്പറ്റിയ ശൈബൽ കുമാർ രണ്ടാം ഗഡുവായ അരലക്ഷം വാങ്ങുേമ്പാഴാണ് പിടിയിലായതെന്ന് സി.ബി.െഎ വക്താവ് ആർ.കെ. ഗൗർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.