വേളി: കൊച്ചുവേളിയില്‍ പഴയ റെയില്‍വേ സ്റ്റേഷൻ കെട്ടിടവും പുതിയതും തമ്മിൽ ബന്ധിപ്പിക്കുന്ന മേല്‍പാലം നിർമാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാത്തത് ദുരിതമാകുന്നു. മേല്‍പാലത്തിെൻറ പണി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിെഞ്ഞങ്കിലും കമീഷന്‍ ചെയ്യാത്ത കാരണമാണ് തുറന്ന് കൊടുക്കാത്തത്. പാലത്തിെൻറ ഒരു വശം അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ പഴയ സ്റ്റേഷനില്‍നിന്നും കയറിയാൽ പുതിയ സ്റ്റേഷനില്‍ ഇറങ്ങാനാകാത്ത അവസ്ഥയാണ്. നിലവിൽ പഴയ സ്റ്റേഷനില്‍നിന്ന്് പുതിയ സ്റ്റേഷനില്‍ എത്താന്‍ യാത്രക്കാര്‍ ഇപ്പോള്‍ എട്ട് റെയില്‍വേ ലൈനുകള്‍ താണ്ടണം. നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ പുറപ്പെടുന്നത് പുതിയ സ്റ്റേഷനില്‍നിന്നാണ്. എന്നാല്‍ സ്േറ്റഷനുകളുടെ പൂര്‍ണ നിയന്ത്രണ സംവിധാനം പ്രവര്‍ത്തിക്കുന്നതും പാസഞ്ചര്‍ ട്രെയിനുകള്‍ വന്ന് പോകുന്നതും പഴയ റെയില്‍വേ സ്റ്റേഷനിലാണ്. ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവര്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ െറയിൽേവ സ്റ്റേഷനില്‍നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറി പഴയ സ്റ്റേഷനില്‍ വന്നിറങ്ങിയശേഷം പുതിയ ഇടത്ത് എത്തി വേണം ദീര്‍ഘദൂര സർവിസുകള്‍ പിടിക്കേണ്ടത്. മേല്‍പാലം പ്രവര്‍ത്തന സജ്ജമാക്കാത്തത് കാരണം ലഗേജുകളുമായി പഴയ സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ തലങ്ങും വിലങ്ങും ട്രെയിനുകള്‍ കൂകിപ്പായുന്ന പാളങ്ങള്‍ക്ക് മുകളിലൂടെ ലഗേജുകളും കൈക്കുഞ്ഞുങ്ങളുമായി അതിസാഹസികത നടത്തിയാണ് പുതിയ സ്റ്റേഷനില്‍ എത്തിപ്പെടുന്നത്. അല്ലെങ്കില്‍ ഒന്നര കിലോമീറ്റര്‍ ഓട്ടോയില്‍ ചുറ്റി വേണം പുതിയ സ്റ്റേഷനില്‍ എത്താന്‍. പഴയ സ്റ്റേഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയിരിക്കുകയാണ്. ഇവരുടെ കുളിയും വസ്ത്രമലക്കുമെല്ലാം ഇപ്പോള്‍ റെയിവേയുടെ ചെലവിലാണ്. രാത്രി കിടക്കുന്നത് മേല്‍പാലത്തിന് കീഴിലും. പ്ലാറ്റ്ഫോമില്‍ കുളിയും വസ്ത്രമലക്കുമെല്ലാം െറയില്‍വേ അധികൃതരും ആര്‍.പി.എഫും കണ്ടിെല്ലന്ന് നടിക്കുന്ന അവസ്ഥയാണ്. പാലത്തിെൻറ പണികള്‍ പൂര്‍ത്തിയാക്കി അഞ്ച് മാസം പിന്നിട്ടിട്ടും ഉദ്ഘാടനം നടത്താൻ അധികൃതര്‍ തയാറായിട്ടില്ല. ഒന്നേമുക്കാല്‍ കോടി നിര്‍മാണ കരാറില്‍ ശ്രീകാര്യത്തുള്ള സ്വകാര്യ കമ്പനിയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ചില തല്‍പരകക്ഷികളുടെ താല്‍പര്യം പരിഗണിച്ച് ഉദ്ഘാടനച്ചടങ്ങ് നടത്താനാണ് പാലം തുറന്നുകൊടുക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെക്കാള്‍ വികസന സാധ്യതയുള്ള കൊച്ചുവേളി റെയില്‍വേ സ്റ്റേഷനാണ് അധികൃതരുടെ അനാസ്ഥ കാരണം നിലവില്‍ നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.