എസ്​.പി.സിയുടെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞുതുടങ്ങി ^മന്ത്രി

എസ്.പി.സിയുടെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞുതുടങ്ങി -മന്ത്രി ചവറ: തിന്മകൾക്കെതിരെയുള്ള ബോധവത്കരണ മാതൃകയായ എസ്.പി.സിയുടെ പ്രാധാന്യം സമൂഹം മനസ്സിലാക്കിത്തുടങ്ങിയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തേവലക്കര കോയിവിള അയ്യൻകോയിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിദ്യാർഥികളിൽ സ്വഭാവശുദ്ധിയും കർമശേഷിയും വളർത്താൻ എസ്.പി.സിക്ക് കഴിയുന്നു. ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതോടെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു. എൻ. വിജയൻ പിള്ള എം.എൽ.എ അധ്യക്ഷതവഹിച്ചു. വിജയോത്സവം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമീഷണർ എസ്. അജിതാ ബീഗം മുഖ്യപ്രഭാഷണം നടത്തി. സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷിഹാബുദ്ദീൻ, എ.സി.പി ശിവപ്രസാദ്, ചവറ സി.ഐ. ഗോപകുമാർ, എസ്.ഐ രാജേഷ്, വി. ലത എം. ജോൺ, പ്രീതാകുമാരിയമ്മ, കെ. മോഹനകുട്ടൻ, പി. ഓമനക്കുട്ടൻ, അജയകുമാർ, അനിൽകുമാർ, ടി.എസ്. വത്സലാകുമാരി, എമേഴ്സൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.