പകർച്ചപ്പനി: മരിച്ചവർക്ക്​ 10 ലക്ഷം നഷ്​ടപരിഹാരം നൽകണം^​സി.പി. ജോൺ

പകർച്ചപ്പനി: മരിച്ചവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം-സി.പി. ജോൺ തിരുവനന്തപുരം: പകർച്ചപ്പനി ബാധിച്ച് മരിച്ചവർക്ക് 10 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പനിമൂലം ജോലി നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകണം. വീടുകളിൽ കിടപ്പിലായവർക്ക് മരുന്നും ഭക്ഷണവും എത്തിക്കണം. പനി ദുരന്തം കേരളത്തെ പിടിച്ചുകുലുക്കുേമ്പാഴും സർക്കാർ ഉറക്കം തൂങ്ങുകയാണ്. സർക്കാറി​െൻറ നയപ്പിഴവുമൂലമാണ് ഇൗ ദുഃസ്ഥിതി. തദ്ദേശസ്ഥാപനങ്ങളെ ദുരന്തനിവാരണത്തിന് അണിനിരത്തുന്നതിലും സർക്കാർ പരാജയപ്പെട്ടു. പഞ്ചായത്തുകളിൽ സന്നദ്ധസംഘടനകളെ പെങ്കടുപ്പിച്ച് അടിയന്തര സർവകക്ഷിയോഗം ചേരാൻ മുഖ്യമന്ത്രി നിർദേശം നൽകണം. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് സി.എം.പി നേതൃത്വത്തിൽ ജൂൺ 24 ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നും സി.പി. ജോൺ പറഞ്ഞു. കേരള മഹിള ഫെഡറേഷൻ പ്രസിഡൻറ് മോളി സ്റ്റാൻലി, എം.ആർ. മനോജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. മദ്യനിരോധനത്തിന് എതിര്; പക്ഷേ, മുന്നണിയെ മുറിവേൽപിക്കാനില്ല -സി.പി. േജാൺ തിരുവനന്തപുരം: മദ്യത്തി​െൻറ വിപത്ത് മനസ്സിലാക്കി ഉപയോഗത്തിൽനിന്ന് പിന്മാറുകയാണ് വേണ്ടതെന്നും നിരോധിച്ചാൽ ഉപഭോഗം കുറയുമെന്ന് അഭിപ്രായമില്ലെന്നും സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. അതേസമയം യു.ഡി.എഫി​െൻറ നിലപാടുകളോട് ഘടകകക്ഷിയെന്ന നിലയിൽ പൂർണമായും യോജിക്കുന്നു. മുന്നണിനയങ്ങളെ സോഷ്യൽമീഡിയയിലൂടെ മുറിവേൽപിക്കാൻ തങ്ങളില്ലെന്നും സി.പി. ജോൺ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.