തിരുവനന്തപുരം: അംഗത്വ കാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടക്കുന്ന സമയത്ത് കെ.പി.സി.സി അനുമതിയില്ലാതെ കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡൻറായി മാരായമുട്ടം എം.എസ്. അനിലിനെ നിയമിച്ച കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറിെൻറ നടപടി കെ.പി.സി.സി പ്രസിഡൻറ് റദ്ദാക്കിയതായി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. സംഘടന തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തില്‍ പോക്ഷകസംഘടനകളിലെയും സെല്ലുകളിലെയും നിയമനങ്ങള്‍ നേരത്തെ നിർത്തിെവച്ചതാണ്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറിനോട് അടിയന്തരമായി വിശദീകരണം ചോദിച്ചതായും തമ്പാനൂര്‍ രവി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.