കോച്ച് ഫാക്ടറി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം -വി.എസ് തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോെട്ട നിർദിഷ്ട റെയിൽവേ കോച്ച് ഫാക്ടറി ഹരിയാനയിലേക്ക് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ അറിയിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനും പോരാട്ടങ്ങൾക്കും ഒടുവിലാണ് 2008-09ലെ റെയിൽവേ ബജറ്റിൽ കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. ഇതിനുശേഷം അന്നത്തെ എൽ.ഡി.എഫ് ഗവൺമെൻറ് ദ്രുതഗതിയിൽ സ്ഥലം ഏറ്റെടുത്ത് 439 ഏക്കർ റെയിൽവേക്ക് കൈമാറി. 2012 ഫെബ്രുവരി 22ന് ഇതിെൻറ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ, ഇതിനു ശേഷം കേന്ദ്രസർക്കാറോ റെയിൽവേയോ പദ്ധതിയുടെ നിർമാണം തുടങ്ങിയില്ല. കഞ്ചിക്കോടിനൊപ്പം കേന്ദ്രം അനുവദിച്ച യു.പിയിലെ റായ്ബറേലി കോച്ച് ഫാക്ടറി ഇതിനകം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ബി.ജെ.പി സർക്കാർ വന്നതിനു ശേഷവും കഞ്ചിക്കോട് ഫാക്ടറിയോടുള്ള അവഗണന തുടർന്നു. ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ഇതു തികച്ചും ദുരുപദിഷ്ടവും കേരളത്തോടുള്ള വിവേചനവുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.