കൊല്ലം: പ്രസ്ക്ലബ് സ്ഥാപക നേതാവായ പി.കെ. തമ്പിയുടെ 20ാം ചരമവാർഷികത്തോടനുബന്ധിച്ച് 'ഇ.പി.എഫും തൊഴിലാളികളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അനുസ്മരണവും സെമിനാറും എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ എന്നതിനപ്പുറം പൊതുസമൂഹത്തിെൻറ സ്വീകാര്യത ലഭിച്ച വ്യക്തിത്വമായിരുന്നു പി.കെ. തമ്പിയുടേതെന്ന് േപ്രമചന്ദ്രൻ അനുസ്മരിച്ചു. സാമൂഹികസുരക്ഷാ പദ്ധതികളിൽ മുൻപന്തിയിലുള്ള എംപ്ലോയീസ് േപ്രാവിഡൻറ്ഫണ്ട് സ്കീം ഭീകരമായ കടന്നാക്രമണത്തെ നേരിടുകയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ േപ്രമചന്ദ്രൻ അഭിപ്രായപ്പെട്ടു. 10 വർഷത്തിലൊരിക്കൽ ഘടനാപരമായ പുനഃപരിശോധന നടത്തുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള ആനുകൂല്യങ്ങൾ ഒന്നൊന്നായി നിർത്തലാക്കുന്ന സ്ഥിതിയിലാണ്. കശുവണ്ടി തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഇല്ലാതായതായും േപ്രമചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രസ്ക്ലബ് പ്രസിഡൻറ് സി. വിമൽകുമാർ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.ഒ. ഹബീബ്, ഇ.പി.എഫ് എൻഫോഴ്സ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരായ കെ.ആർ. സുനിൽകുമാർ, വി.ടി. സതീശ്കുമാർ, ബീനാ റാവു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി. ജയകൃഷ്ണൻ സ്വാഗതവും ട്രഷറർ പ്രദീപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.