ചവറ: തേവലക്കര മുള്ളിക്കാലയിൽ പുനർനിർമാണത്തിനെന്ന പേരിൽ കിളച്ച റോഡ് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മൊട്ടക്കൽ വാർഡിൽ തേവാരം മുതൽ മുള്ളിക്കാല വരെയുള്ള ഏകദേശം എഴുപത് മീറ്ററിലധികം വരുന്ന റോഡാണ് കരാറുകാരെൻറയും അധികാരികളുടെയും അനാസ്ഥകാരണം രണ്ട് മാസമായി ഗതാഗത യോഗ്യമല്ലാതായത്. താരതമ്യേന സഞ്ചാരയോഗ്യമായിരുന്ന റോഡ് എം.എൽ.എ ഫണ്ടിൽനിന്നും ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചപ്പോഴാണ് റീ മെറ്റലിങ് നടത്തിയത്. എന്നാൽ മെറ്റൽ ഇട്ട ശേഷം അത് ഉറപ്പിക്കുന്നതിനായി റോഡ് റോളർ ഉപയോഗിക്കാത്തതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ പാറക്കഷ്ണങ്ങൾ തെറിച്ച് അപകടം പതിവാണ്. ചെറിയ വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നതും മറിയുന്നതും നിത്യകാഴ്ചയാണ്. മാസങ്ങളോളമായി തുടരുന്ന ഈ അലംഭാവത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ സംഘടനകളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.