സൂനാമി കോളനികൾ എം.പി സന്ദർശിച്ചു

കൊല്ലം: ഇരവിപുരം സ്നേഹതീരം സൂനാമി കോളനി, വടക്കുംഭാഗം വള്ളക്കടവ് സൂനാമി കോളനി എന്നിവിടങ്ങളിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി സന്ദർശനം നടത്തി. പതിനേഴ് ലക്ഷം രൂപയുടെ എം.പി ഫണ്ട് വിനിയോഗിച്ച് സ്നേഹതീരം സൂനാമി കോളനിയിൽ നടത്തുന്ന െഡ്രയ്നേജ് നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി എം.പി വിലയിരുത്തി. കൂടുതൽ തുക ചെലവഴിച്ച് ഓടയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് എം.പി ഉറപ്പുനൽകി. ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സൂനാമി കോളനിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഇതിനായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി തയാറാക്കുന്ന കുടിവെള്ളപദ്ധതിക്ക് എം.പി ഫണ്ടിൽനിന്ന് തുക അനുവദിക്കും. റോഡുകളുടെ ശോച്യാവസ്ഥയും മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും എം.പി പറഞ്ഞു. മുന്നൂറ്റിഅമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപറേഷൻ അധികൃതർ പ്രത്യേകനടപടി സ്വീകരിക്കണമെന്നും േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു. കോളനി സന്ദർശന വേളയിൽ എം.പിയോടൊപ്പം സജി ഡി. ആനന്ദ്, ദിലീപ് മംഗലഭാനു, ബെൻസി, രവീന്ദ്രൻപിള്ള, രാജ്കുമാർ, അഡ്വ. ദീപ, കുരുവിള പോൾ, സ്നേഹതീരം െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് സന്തോഷ്, സുഭാഷ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.