കട്ടിലിൽനിന്ന്​ വീണ്​ ചികിത്സയിലിരുന്ന വയോധിക മരിച്ചു

മലയിൻകീഴ്: വീട്ടിലെ കട്ടിലിൽനിന്ന് വീണ് ചികിത്സയിലിരുന്ന വയോധിക ആശുപത്രിയിൽ മരിച്ചു. പനി ബാധിതയായിരിക്കെയാണ് വീട്ടിൽ കട്ടിലിൽനിന്ന് വീണ് തലപൊട്ടിയത്. മാറനല്ലൂർ ചീനിവിള നീതിക്കോട് മഹാദേവ നിവാസിൽ പരേതനായ തങ്കപ്പൻ ആശാരിയുടെ ഭാര്യ അംബികാദേവിയാണ് (75) ശനിയാഴ്ച ഉച്ചക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മകൻ രാജേഷിനൊപ്പം താമസിക്കുന്ന ഇവർക്ക് ഈ മാസം 10നാണ് പനി ബാധിച്ചത്. അന്നുതന്നെ മലയിൻകീഴ് മണിയറവിള സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. കിടത്തി ചികിത്സിക്കാൻ സ്ഥലക്കുറവ് കാരണം മരുന്നു നൽകിയശേഷം വീട്ടിലേക്കയച്ചു. അന്ന് രാത്രി തന്നെയാണ് അംബികാദേവി കട്ടിലിൽനിന്ന് വീണത്. പനിയും അണുബാധയും ഉണ്ടായതിനെ തുടർന്നാണ് മരണം. മക്കൾ: രമേശ്‌കുമാർ, രാജലക്ഷ്മി, രാജേഷ്‌, രമാദേവി. മരുമക്കൾ: മുരുകൻ, ലത, നിജ. സംസ്കാരം ഞായറാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.