പരവൂർ: കടയുടമയുടെയും ഗുണ്ടകളുടെയും മർദനത്തെത്തുടർന്ന് കൂട്ട ആത്മഹത്യശ്രമം നടത്തിയ കുടുംബത്തിലെ പെൺകുട്ടിയും മരിച്ചു. നെടുങ്ങോലം ഒഴുകുപാറ എം.എൽ.എ ജങ്ഷന് സമീപം വട്ടവിള വീട്ടിൽ ബാലചന്ദ്രെൻറ മകൾ അഞ്ജു ചന്ദ്രൻ (18) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽകഴിയവെ ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലചന്ദ്രൻ (53), ഭാര്യ സുനിത (46), മകൾ അഞ്ജു (18) എന്നിവരെ വീട്ടിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് ഉച്ചയോടെ ബാലചന്ദ്രൻ മരിച്ചിരുന്നു. അഞ്ജു അപകടനില തരണംചെയ്തതായി നേരത്തെ ഡോക്ടർമാർ അറിയിച്ചിരുന്നു. മെഡിക്കൽ കോളജിലെത്തിയതിെൻറ പിറ്റേന്നുതന്നെ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയോടെ നില വഷളാവുകയായിരുന്നു. മെഡിക്കൽ കോളജിൽ കഴിയുന്ന മാതാവിെൻറ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. പരവൂർ മഞ്ചാടിമൂടിനുസമീപം സ്റ്റേഷനറി മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാലചന്ദ്രൻ. എട്ട് വർഷമായി കടയിൽ ജോലിനോക്കിവരുന്ന ഇദ്ദേഹത്തെ പണാപഹരണം നടത്തിയെന്നാരോപിച്ച് കടയുടമയായ രാജേന്ദ്രനും മക്കളായ അരുൺരാജും അതുൽരാജും കടയിലെ ജീവനക്കാരായ മോഹനൻ, രാജൻ, കൃഷ്ണകുമാർ എന്നിവരും ചേർന്ന് പലതവണ ക്രൂരമായി മർദിച്ചിരുന്നു. കടയുടമയുടെ ബന്ധുവായ മനു ബാലചന്ദ്രൻ വീട്ടിൽചെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബം കൂട്ട ആത്മഹത്യക്ക് മുതിർന്നത്. സംഭവത്തിൽ കടയുടമ രാജേന്ദ്രനും മക്കളുമടക്കം എട്ടുപേർ റിമാൻഡിലാണ്. പ്ലസ് ടു പഠനം കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു അഞ്ജു. സരസമ്മ കൊല്ലം: അഞ്ചുകല്ലുംമൂട് തോട്ടത്തിൽ വീട്ടിൽ (വിദ്യാനഗർ, 15) പരേതനായ കൊമ്പകോനാരുടെ ഭാര്യ കെ. സരസമ്മ (85) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥൻനായർ, രാധാകൃഷ്ണൻനായർ, ഗീതാകുമാരി, പരേതനായ നന്ദകുമാർ, നന്ദിനി. മരുമക്കൾ: ഓമന, ഉഷ, മണിയൻ, സന്തോഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. 8.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.