കരുനാഗപ്പള്ളി: ലോക വയോജന പീഡന പ്രതിരോധ പ്രചാരണ ഭാഗമായി കരുനാഗപ്പള്ളി എൻഡേഴ്സ് ഫോറം വയോജന സംരക്ഷണദിനം ആചരിച്ചു. റിട്ട. പൊലീസ് സൂപ്രണ്ട് വഹാബ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് നേരെ ഉണ്ടാകുന്ന പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും നിലവിൽ നിയമസംവിധാനങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങൾ ബോധവാന്മാരല്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡേഴ്സ് ഫോറം പ്രസിഡൻറ് നാടിയൻ പറമ്പിൽ മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. ശാന്താനന്ദനാഥ്, കമറുദ്ദീൻ മുസ്ലിയാർ, എൻ. സുരേന്ദ്രൻ, ഷാഹുൽ ഹമീദ് വൈദ്യർ, കുന്നേൽ രാജേന്ദ്രൻ, ആർ. സുഗതൻ, രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.